, മരുന്നടക്കം11 ടണ്‍ മെഡിക്കല്‍ സഹായം കയറ്റിയയച്ചു
രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളില്‍ അയക്കും.
ദില്ലി: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ പ്രതിസന്ധിയിലായ ലബനനിലേക്ക് 33 ടണ്‍ അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ അയച്ച് ഇന്ത്യ. ലെബനന്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കല്‍ സംവിധാനങ്ങള്‍ നല്‍കിയത്. 11 ടണ്‍ സാധനങ്ങള്‍ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകള്‍, ആന്റിബയോട്ടിക്കുകള്‍, അനസ്‌തെറ്റിക്‌സ് എന്നിവയുള്‍പ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതല്‍ മരുന്നുകള്‍ ഉടന്‍ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളില്‍ അയക്കും.