62
മൊഗ്രാല്‍.മടവൂര്‍ അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിയാറത്തിനായി പോയ മൊഗ്രാല്‍ സ്വദേശി ഒളച്ചാല്‍ ഹൗസില്‍ മുഹമ്മദ് (55) കോഴിക്കോട് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
മൊഗ്രാല്‍ മീത്തല വളപ്പില്‍ പരേതരായ സീതി-ബീബിഞ്ഞി ദമ്പതികളുടെ മകനാണ്. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും,സൗദി അറേബ്യയിലെ കെഎംസിസി പ്രവര്‍ത്തകനും,മൊഗ്രാല്‍ ദേശീയ വേദി ഗള്‍ഫ് പ്രതിനിധിയുമായിരുന്നു.ഭാര്യ:സുഹ്റ.മക്കള്‍: മഹറൂഫ്,, മഹറൂസ, മര്‍വ, മിന.
മരുമകന്‍ : സുലൈമാന്‍ ബേക്കല്‍.
സഹോദരന്‍:അബ്ദുല്ല.(അബുദാബി പോലീസ് ).
മയ്യത്ത് രാത്രിയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ മുസ്ലിം ലീഗ് കമ്മിറ്റി,ലീഗ് ഓഫീസ് യൂത്ത് ഫ്രണ്ട്സ്, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.