Home Kasaragod വൈദ്യുതി പോസ്റ്റ് മാറ്റാതെ മൊഗ്രാലില്‍ നടന്നുവരുന്ന നടപ്പാത നിര്‍മ്മാണം

വൈദ്യുതി പോസ്റ്റ് മാറ്റാതെ മൊഗ്രാലില്‍ നടന്നുവരുന്ന നടപ്പാത നിര്‍മ്മാണം

by KCN CHANNEL
0 comment

ദേശീയപാത:വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാതെ നടപ്പാത നിര്‍മ്മാണം, കാല്‍നടയാത്രക്കാര്‍ക്ക് നീരസം.

മൊഗ്രാല്‍.ദേശീയപാത വികസനത്തോടൊപ്പം നടപ്പാതയുടെ നിര്‍മ്മാണം വൈകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുന്നത് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ആരംഭിച്ച നിര്‍മ്മാണ പ്രവൃര്‍ത്തിയും അസാസ്ത്രിയമെന്ന് പരാതി.

ഇന്റര്‍ലോക്ക് സംവിധാനത്തിലൂടെയാണ് നടപ്പാത ഒരുങ്ങുന്നത്. ദേശീയപാത പടിഞ്ഞാര്‍ ഭാഗത്തുള്ള സര്‍വീസ് റോഡിന് സമാനമായാണ് ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാത നിര്‍മ്മാണം നടന്നുവരുന്നത്. രണ്ട് മീറ്ററില്‍(6ഫീറ്റ്) ഒതുങ്ങുന്ന നടപ്പാതയില്‍ ഒട്ടനവധി വൈദ്യുതി പോസ്റ്റുകളുണ്ട്. ഇത് മാറ്റി സ്ഥാപിക്കാതെയാണ് നടപ്പാതയില്‍ ഇന്റര്‍ലോക്ക് പാകി യിരിക്കുന്നത്.നടപ്പാത നിര്‍മ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി നേരത്തെ മൊഗ്രാല്‍ ദേശീയവേദി നല്‍കിയ പരാതിക്കുള്ള മറുപടിയില്‍ കുമ്പള യുഎല്‍സിസി അധികൃതര്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.ഇത് ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവൃര്‍ത്തികളാ ണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആക്ഷേപം.

അതിനിടെ രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന നടപ്പാത പലസ്ഥലങ്ങളിലും സ്ഥലസൗകര്യ കുറവ് മൂലം ഒരു മീറ്ററിലും ഒതുങ്ങി പോകുന്നുണ്ട്. ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലം എന്തുകൊണ്ട് കൃത്യമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുമു ണ്ട്.ഏറ്റെടുത്ത ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് ദേശീയപ്പാത നിര്‍മ്മാണ പ്രവൃര്‍ത്തികള്‍ തുടങ്ങിയത്.പിന്നീട് സ്ഥലം എവിടെപ്പോയെന്ന് കാല്‍നടയാത്രക്കാര്‍ ചോദിക്കുന്നുമുണ്ട്.

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാത്ത രീതിയില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച് നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം.

You may also like

Leave a Comment