Home Kasaragod റിട്ട:എ.എസ് പിടിപി രഞ്ജിത്തിനെ അനുമോദിച്ചു.

റിട്ട:എ.എസ് പിടിപി രഞ്ജിത്തിനെ അനുമോദിച്ചു.

by KCN CHANNEL
0 comment

കുറ്റാന്വേഷണ രംഗത്ത് കേരള പൊലിസിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് സര്‍വീസില്‍ നിന്നും വിരമിച്ച റിട്ട:എ.എസ് പിടിപി രഞ്ജിത്തിനെ അനുമോദിച്ചു.എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉപഹാരം നല്‍കി.

ടി.പി രജ്ഞിത്ത്, മഞ്ചേശ്വരത്തിന്റെ മതേതര നിര്‍മിതിയില്‍ മികച്ച അടയാളപ്പെടുത്തലുകള്‍
നടത്തിയ പൊലിസ് ഓഫീസര്‍ എ.കെ.എം അഷ്‌റഫ്. എം.എല്‍.എ
കുമ്പള.സംഘട്ടനങ്ങളുടെ കാലത്ത് വിദ്വേഷത്തിന്റെ തീപ്പൊരികളെ സ്‌നേഹവും ആത്മധൈര്യവും കൊണ്ട് നേരിട്ട മികച്ച പൊലിസ് ഓഫീസറായിരുന്നു ടി.പി രജ്ഞിത്തെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു.
കലാപകലുഷിതമായ കാലത്ത് നാട്ടില്‍ സമാധാനം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ, സാമുദായിക നേതൃത്വത്തിനൊപ്പം ചേര്‍ന്ന്
മഞ്ചേശ്വരത്തിന്റെ മതേതര നിര്‍മിതിയില്‍ ടി.പി രജ്ഞിത്ത് തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ദുബൈ മലബാര്‍ സാംസ്‌കാരിക വേദിയും, കുമ്പള പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിച്ച
സമര്‍പ്പണം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

You may also like

Leave a Comment