ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318E ഓര്‍ഗനൈസ് ചെയ്ത പിങ്കത്തോണ്‍് ഡേയുടെ ഭാഗമായി കാന്‍സര്‍ ബോധവത്കരണ റാലി കാസര്‍കോട് ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചട്ടന്‍ഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലയണ്‍സ് ക്ലബ് ചെര്‍ക്കള, ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ്, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ബുദ ബോധവല്‍ക്കരണ റാലി ചട്ടന്‍ചാല്‍ ടൗണില്‍ നിന്നും ആരംഭിച്ച് ചട്ടന്‍ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. റാലിയില്‍ 200 ലേറെ പേര് പങ്കെടുത്തു. റാലിയുടെ ഫ്‌ലാഗ് ഓഫ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. RC പി എം നാസര്‍, ZC Dr. ആബിദ് നാലപ്പാട് PMJF, ചെര്‍ക്കള ലയണ്‍സ് ക്ലബ് പ്രസിഡണ്ട് മാര്‍ക്ക് മുഹമ്മദ്,
സെക്രട്ടറി M T അബ്ദുല്‍ നാസര്‍, ട്രഷറര്‍ വാഷിദ്, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ T K ഹസീനPMJF, ബഷീര്‍ മാഷ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
ലയണ്‍സ് ക്ലബ് ചെര്‍ക്കള സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു
37