Thursday, November 21, 2024
Home Kerala സമൂഹം മാറണമെങ്കില്‍ ആദ്യം സ്ത്രീകളുടെ മനോഭാവം മാറണം, പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം: പി സതിദേവി

സമൂഹം മാറണമെങ്കില്‍ ആദ്യം സ്ത്രീകളുടെ മനോഭാവം മാറണം, പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം: പി സതിദേവി

by KCN CHANNEL
0 comment


പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം. അടുക്കളയില്‍ കൂലി ഇല്ലാത്ത ജോലിയാണെങ്കില്‍ തൊഴിലിടങ്ങളില്‍ കുറഞ്ഞ ശമ്പളമാണ് കിട്ടുന്നത്. സര്‍ക്കാരിന്റെ സേവന പദ്ധതികളില്‍ കൂടുതലും ജോലി ചെയ്യുന്നത് സ്ത്രീകളാണ്

ഇടുക്കി: സമൂഹം മാറണമെങ്കില്‍ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയില്‍ ആണെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതിദേവി. ഇടുക്കി വണ്ടിപ്പെരിയാറില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

പുച്ഛിച്ച് തള്ളേണ്ട ഒന്നല്ല സ്ത്രീയുടെ അധ്വാനം. അടുക്കളയില്‍ കൂലി ഇല്ലാത്ത ജോലിയാണെങ്കില്‍ തൊഴിലിടങ്ങളില്‍ കുറഞ്ഞ ശമ്പളമാണ് കിട്ടുന്നത്. സര്‍ക്കാരിന്റെ സേവന പദ്ധതികളില്‍ കൂടുതലും ജോലി ചെയ്യുന്നത് സ്ത്രീകളാണ്. ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേന തുടങ്ങിയ എല്ലാ സേവന മേഖലകളിലും സ്ത്രീകളാണ് ബഹുഭൂരിപക്ഷവും. രാജ്യത്തിന്റെ ഉന്നമനത്തിനും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി അധ്വാനിക്കുന്നത് കൂടുതലും സ്ത്രീകളാണ്. എന്നിട്ടും അവര്‍ക്ക് ലഭിക്കുന്നത് നാമമാത്രമായ പ്രതിഫലമാണ്.

സ്ത്രീയുടെ അഭിമാനം സംരക്ഷിക്കണം എന്ന് നിയമം പറയുന്നു. വാക്കുകൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്ത്രീയുടെ അഭിമാനം വൃണപ്പെട്ടരുത്. ഇതിന് ഒട്ടേറെ നിയമം രാജ്യത്തുണ്ട്. സ്ത്രീക്ക് ആരില്‍ നിന്നാണ് സംരക്ഷണം വേണ്ടത്. വന്യജീവികളില്‍ നിന്നാണോ? പ്രകൃതി ദുരന്തങ്ങളില്‍ നിന്നാണോ? സംരക്ഷണം കിട്ടേണ്ടത് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിന്നാണ്. ‘സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിലാണ് മാറ്റം ഉണ്ടാവേണ്ടത്.

നിങ്ങളുടെ നേതൃനിരയില്‍ എത്ര സ്ത്രീകളുണ്ടെന്ന് തൊഴിലാളി സംഘടന നേതാക്കളോട് ചോദിച്ചു. അവര്‍ പറഞ്ഞു സ്ത്രീകള്‍ കടന്നുവരുന്നതിന് ഞങ്ങള്‍ തടസമല്ല. അപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മാറിനില്‍ക്കുന്നത്. നിങ്ങള്‍ മുന്നോട്ടു വരണം. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം, ഇത് ലഭിക്കുന്നുണ്ടോ? എട്ടു മണിക്കൂര്‍ ജോലി ചെയ്തിട്ട്, വീട്ടില്‍ വന്ന് ബാക്കി സമയം മുഴുവന്‍ വീട്ടുജോലി ചെയ്യുന്നു. അപ്പോള്‍ വിനോദവും വിശ്രമവും സ്ത്രീകള്‍ക്കില്ല. ഇത് എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന് നാം ആലോചിക്കണം. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ ഇടപെടണം. അതിനുവേണ്ടി സ്ത്രീകളെ സജ്ജമാക്കുക എന്നതാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം. വ്യക്തിപരമായ പരാതികള്‍ കേള്‍ക്കുക എന്നതിന് ഉപരിയായി, ഓരോ തൊഴില്‍ മേഖല വിഭവങ്ങളെ തിരഞ്ഞെടുത്തു അവരെ കേള്‍ക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ വനിത കമ്മീഷന്‍ നടത്തിവരുന്നത്.

സേവന വേതന വ്യവസ്ഥകള്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്, ജോലി സമയവും ജോലി സാഹചര്യവും, ലയങ്ങളുടെ അവസ്ഥ, അവിടെ ലഭിക്കുന്ന കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും അവസ്ഥ… ഇതൊക്കെ നേരില്‍ പഠിച്ച്, സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയാണ് വനിത കമ്മീഷന്‍ ലക്ഷ്യമിടുന്നത്. അത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ട് സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും കമ്മീഷന്റെ ലക്ഷ്യമാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി പറഞ്ഞു

You may also like

Leave a Comment