Thursday, December 26, 2024
Home Kasaragod ഗതാഗത കുരുക്കിന് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്കും ചെയര്‍മാനും നിവേദനം നല്‍കി.

ഗതാഗത കുരുക്കിന് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്കും ചെയര്‍മാനും നിവേദനം നല്‍കി.

by KCN CHANNEL
0 comment

എം എസ് എസ് കാസര്‍കോട് യൂണിറ്റ് പ്രസ് ക്ലബ് ജംഗ്ഷന്റെ ഗതാഗത കുരുക്കിന് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്കും ചെയര്‍മാനും നിവേദനം നല്‍കി. കാസര്‍കോട് എംഎസ്എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി) പ്രസ് ക്ലബ് ജംഗ്ഷനില്‍ ഉണ്ടാവുന്ന തിരക്കുകള്‍ മാറ്റാനും ചന്ദ്രഗിരി ഭാഗത്തു നിന്ന് കാസര്‍കോട്ടേക് വരുമ്പോള്‍ കിട്ടുന്നസിഗ്‌നല്‍ പോസ്റ്റ് വാഹനങ്ങള്‍ പോകുമ്പോള്‍ പലപ്രാവശ്യം അതിലേക്ക് വാഹനങ്ങള്‍ ഇടിക്കുകയും വീഴാറായ രൂപത്തിലും കാണപ്പെടുന്നത് കൊണ്ടും അവിടെ നിന്ന് മാറ്റി പകരം സിറ്റി ഗോള്‍ഡിന്റെ ആ ഭാഗത്ത് എവിടെയെങ്കിലും സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ രണ്ട് ഡിബൈഡറിലെ മുകളില്‍ നിന്ന് ആ ഭാഗത്തേക്ക് അനുശ്രിതമായ ഡിവൈഡുകള്‍ സ്ഥാപിച്ചുകൊണ്ട് ഇപ്പോള്‍ ഉണ്ടാകുന്ന തിരക്കുകള്‍ കുറക്കാന്‍ പറ്റുമെന്നും എംഎസ്എസ് കുറിപ്പില്‍ ആവശ്യപ്പെട്ടു. എംഎസ്എസ് മുതിര്‍ന്ന അംഗം സി എല്‍ ഹമീദ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന് നിവേദനം സമര്‍പ്പിച്ചു. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നിവേദനം നല്‍കി. കാസര്‍കോട് യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്. ജില്ലാ മുന്‍ ജില്ല സെക്രട്ടറി നാസിര്‍ ചെമ്മനാട്. നാസിര്‍ എസ് എം ലീന്‍ തുടങ്ങിയവര്‍സംബന്ധിച്ചു

You may also like

Leave a Comment