മൊഗ്രാല്‍. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും, വൈദഗ്ധ്യത്തിനും അനുയോജ്യമായ തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കുവാന്‍ ലക്ഷമിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായ പൊതു വിദ്യാലയങ്ങളില്‍ സോഷ്യല്‍ ഡെവലപ്‌മെന്റ്(എസ് ഡിസി) ഇതിനകം തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ആധുനിക ലോകത്തെ തൊഴില്‍ സാധ്യതയുടെ അറിവും, നെയ് പുണ്യവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ഡിസി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മൊഗ്രാല്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍,ആനിമേറ്റര്‍ മീഡിയ തുടങ്ങിയ കോഴ്‌സുകള്‍ ജിവിഎച്ച്എസ്എസ് മൊഗ്രാലിന് അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായുള്ള സ്‌കൂള്‍ എസ്ഡിസി വികസന സമിതി രൂപീകരണ യോഗം നാളെ(28-10-24) രാവിലെ 11:30ന് സ്‌കൂളില്‍ വെച്ച് നടക്കും. മഞ്ചേശ്വരം എംഎല്‍എ,എകെഎം അഷ്‌റഫ് യോഗം ഉദ്ഘാടനം ചെയ്യും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ സംബന്ധിക്കുമെന്ന് പിടിഎ -എസ്എംസി ഭാരവാഹികള്‍ അറിയിച്ചു.