വളര്‍ത്തു മൃഗത്തെച്ചൊല്ലിയുണ്ടായ കുടുംബതര്‍ക്കത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ജീവനൊടുക്കി

ഹൈദരാബാദിലെ അല്‍വാലില്‍ താമസിക്കുന്ന 23 വയസ്സുകാരി പ്രിന്‍സിയാണ് മരിച്ചത്. അടുത്തിടെ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ പ്രിന്‍സി, ഉപരിപഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം..

ആഴ്ചകള്‍ക്ക് മുന്‍പ് പ്രിന്‍സി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. എന്നാല്‍ പൂച്ചയെ കൊണ്ടുവന്നതിന് പിന്നാലെ പ്രിന്‍സിക്ക് ശ്വാസതടസ്സവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൂച്ചയെ വളര്‍ത്തുന്നത് എതിര്‍ത്തു. ഇത് വീട്ടില്‍ നിരന്തരമായ വഴക്കുകള്‍ക്ക് കാരണമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്ത് പ്രിന്‍സി വീട്ടിലെ ഫാനില്‍ ജീവനൊടുക്കുക ആയിരുന്നു. ഏറെ നേരമായിട്ടും വിവരമൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മ,രിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും താഴെയിറക്കുകയും ചെയ്തു.

മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പ്രിന്‍സിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ജീവനൊടുക്കി എന്ന നിഗമനമെങ്കിലും പോലീസ് മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണ്. വിശദമായ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും..

Scroll to Top