കെ.എം.കെ. റഷീദ് കളനാട് അനുസ്മരണം

ദുബായ്: കാസര്‍കോട് ജില്ലാ ഐ.എം.സി.സി ദുബായി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമ മണ്ഡലം ഐ.എന്‍.എല്‍ നേതാവ് കെ.എം.കെ. റഷീദ് കളനാടിന്റെ അനുസ്മരണം സംഘടിപ്പിച്ചു.
ദുബായ് നാസര്‍ സ്‌ക്വാര്‍ ഫ്‌ലോറ ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ദുബായ് ഐ.എം.സി.സി പ്രസിഡന്റ് താഹിര്‍ കമോത്തിന്റെ അധ്യക്ഷതയില്‍ യൂ.എ.ഇ ഐ.എം.സി.സി പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് നെല്ലിക്കാട് കെ.എം.കെ റഷീദ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ഐ.എം.സി.സി കമ്മറ്റികളെ പ്രതിനിതീകരിച്ചു ഖാന്‍ പാറയില്‍, ടി.എസ്. ഗഫൂര്‍ഹാജി., പി.എം. ഫാറൂഖ് അതിഞ്ഞാല്‍. താഹിറാലി പൊറോപ്പോടു, മുഹമ്മദ്കുഞ്ഞി നാലപ്പാട് ചെമ്പിരിക്ക, ഷെരീഫ് ബേക്കല്‍, മന്‍സൂര്‍ കാസര്‍കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് ഐ.എം.സി.സി സെക്രട്ടറി റിയാസ് സ്വാഗതവും ജില്ലാ സെക്രട്ടറി മുസ്തു എരിയാല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ യു.എ.ഇ യില്‍ ഹൃസ്വ സന്ദര്‍ശനം നടത്തുന്ന കാസര്‍കോട് ജില്ലാ ഐ.എന്‍.എല്‍ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി ഹാജി സാഹിബിനെ സ്വീകരണവും സംഘടിപ്പിച്ചു.

വ്യക്തി ജീവിധത്തില്‍ വിശുദ്ധിയും പൊതുജീവിതത്തില്‍ ആദര്‍ശ നിഷ്ഠയും പുലര്‍ത്തി – പ്രവാസ ജീവിധത്തില്‍ സേവന മേഖലയിലൂടെ നാടിനും കുടുംബത്തിനും ഉപകരപ്രദമായ ജീവിതം നയിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും വര്‍ത്തമാന കാലത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിക്കെതിരെ ഐകാരിക മൂല്യച്യുതിക്കെതിരെ ഐക്യപ്പെടേണ്ട മേഖലകളില്‍ സമൂഹം ഐക്യപ്പെടണമെന്നും മറുപടി പ്രസംഗത്തില്‍ ജില്ലാ ഐ.എന്‍.എല്‍ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി പറഞ്ഞു.

KCN

more recommended stories