അന്താരാഷ്ട്ര ചക്ക മഹോത്സവം ഓഗസ്റ്റ് 9 മുതല്‍ വയനാട് അമ്പലവയലില്‍

കാസര്‍കോട്:ചക്കയുടെ ആരോഗ്യ പോഷക സമ്പത്ത് സമൂഹത്തില്‍ എത്തിക്കുന്നതിനും പ്ലാവ് കൃഷിയുടെയും, ചക്കയുടെ ഉല്‍പാദനവും മൂല്യവര്‍ദ്ധനവും വിപണനവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്‍പശാല വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഓഗസ്ത് 9 മുതല്‍ 14 വരെ നടത്തും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും, കേരള കാര്‍ഷിക സര്‍വ്വകലാശാലയും, ഇന്ത്യന്‍ കൗസില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും (ഐസിഎആര്‍), ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്്‌സ് നെറ്റ്‌വര്‍ക്കും , ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സും , ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സംയുക്തമായാണ് ഈ ശില്‍പശാല സംഘടിപ്പിക്കുന്നത്. മലേഷ്യയില്‍ നിന്നുമുളള ട്രോപ്പിക്കല്‍ ഫ്രൂട്ട്് നെറ്റ്‌വര്‍ക്ക് , അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി, നബാര്‍ഡ്, എന്‍എച്ച്ബി, എസ്എച്ച്എം, വിഎഫ്പിസികെ, കാലിക്കറ്റ് യുണിവേഴ്‌സിറ്റി, കെവിഎഎസ്‌യു തുടങ്ങിയവരാണ് ശില്‍പശാലയുടെ സഹപ്രായോജകര്‍.

ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ ചക്ക മഹോത്സവത്തിനാണ്, പൂപ്പൊലി – ദേശീയ പുഷ്പമേളയിലൂടെ പ്രശസ്തമായ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം വേദിയാകുന്നത്. ചക്കയുടെ അതുല്യമായ പോഷകമൂല്യങ്ങളേയും വൈവിദ്ധ്യമാര്‍ന്ന ഉപയോഗ രീതികളേയും മൂല്യവര്‍ദ്ധിത ഉത്പങ്ങളേയും അനന്തമായ വിപണന സാദ്ധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക എതതാണ് ശില്‍പശാലയുടെ പ്രഥമ ലക്ഷ്യം.
മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയരാജ്യങ്ങളില്‍ നിന്നും ആഗോളതലത്തില്‍ ചക്കയുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പ്രഗത്ഭരായ 17 ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ചക്കയുടെ ഉത്പാദനം മുതല്‍ വിപണനം വരെയുളള വിഷയങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനുളള അവസരമാണ് ശില്‍പശാല ഒരുക്കുന്നത്. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുളള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും സംസ്‌ക്കരണവും, വാണിജ്യ ശൃംഖലകളുടെ രൂപീകരണം, ഉത്പങ്ങളുടെ വൈവിദ്ധ്യവത്ക്കരണം, ചക്കയുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങള്‍, പാക്കിംഗ് രീതികളുടെ നിലവാരം നിശ്ചയിക്കല്‍, ഭക്ഷ്യ സുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, ചക്കയുമായി ബന്ധപ്പെട്ട ഉത്പാദന – സംഭരണ -സംസ്‌ക്കരണ -വിപണന മേഖലകളിലെ തൊഴില്‍ സാധ്യതകള്‍, ചക്ക സംഭരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, കാര്യക്ഷമത പരിപോഷിപ്പിക്കുന്ന ഏജന്‍സികള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുളള ഗവേഷണ കണ്ടെത്തലുകള്‍ അവതരിപ്പിക്കുതിനുളള അവസരവും ശില്‍പശാല ഒരുക്കും.
കര്‍ഷകര്‍ക്കായി ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് നാലു ദിവസങ്ങളിലായി വിജ്ഞാനപ്രദമായ സെമിനാറുകളും ഉണ്ടാകും. ചക്കയുടെ മൂല്യവര്‍ദ്ധന എ വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായുളള അഞ്ചു ദിവസത്തെ പരിശീലന പരിപാടിയും ഓഗസ്റ്റ് 9 മുതല്‍ 13 വരെ നടത്തും.

ചക്ക മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ ഓഗസ്റ്റ് 13ന് രണ്ടായിരം പേര്‍ക്കായി ഒരുക്കുന്ന 18 തരം ചക്ക വിഭവങ്ങള്‍ അടങ്ങിയ സദ്യ മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. കൂടാതെ വിവിധങ്ങളായ മത്സരങ്ങളും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ചെറുകിട ചക്ക വ്യവസായങ്ങളില്‍ ഉപയോഗിക്കാവുന്ന യന്ത്രങ്ങളുടെ അന്താരാഷ്ട്രതല പ്രദര്‍ശന മത്സരം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരയിനമാണ്. ഈ ഇനത്തിലെ മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും നല്‍കും. ചക്ക വ്യവസായവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ പരിചയപ്പെടുത്തുക എതാണ് ഈ മത്സരം മുഖ്യമായും ലക്ഷ്യമാക്കുന്നത്.

ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിംഗ്, ഗ്രാഫ്റ്റ്, ജലച്ചായ-ചിത്ര രചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, പ്രസംഗം എന്നിവയാണ് മറ്റു മത്സരയിനങ്ങള്‍. ഈ മത്സരയിനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും ലഭിക്കും. ചക്കയുടെ സാധ്യതകള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഗുണകരമാക്കുക എതാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, വി അറിയിച്ചു.

ശില്‍പശാലയെക്കുറിച്ച് അറിയാനും രജിസ്റ്റര്‍ ചെയ്യാനും ലേരവാലലെേ.സമൗ.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഫോ (91) 04936 260421, ഇ-മെയില്‍ മറൃമായ@സമൗ.ശി, ൃമൃമൊയ@സമൗ.ശി എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.

KCN

more recommended stories