നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ചു: ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ നായികാ വേഷം വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തു ദന്ത ഡോക്ടറായ യുവതിയെ പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു.

KCN

more recommended stories