പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങളെ നിയമിക്കും

തിരുവനന്തപുരം: പി.എസ്.സിയില്‍ ഏഴ് പുതിയ അംഗങ്ങളെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. കെ.പി. സജിലാല്‍, പി.കെ. വിജയകുമാര്‍, ഡോ. ഡി. രാജന്‍, ടി.ആര്‍. അനില്‍കുമാര്‍, മുഹമമദ് മുസ്തഫ കടമ്പോട്ട്, പി.എച്ച്.എം. ഇസ്മയില്‍, റോഷന്‍ റോയ് മാത്യു എന്നിവരാണ് പി.എസ്.സി അംഗങ്ങള്‍.
ഒന്‍പത് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളില്‍ 10 ശതമാനം വര്‍ധനവ് വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലാണ് സീറ്റു വര്‍ധനവ്. ഈ ജില്ലകളില്‍ ഒഴിവുളള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് കണ്ട സാഹചര്യത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്. കണ്ണൂര്‍ ധര്‍മ്മടം, പാലക്കാട് പെരുമാട്ടി, തിരുവനന്തപുരം വാമനപുരം എന്നിവിടങ്ങളില്‍ ഐ.ടി.ഐകള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

KCN

more recommended stories