‘തഅ്ദീബ് 2107’ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിദ്യാഭ്യാസ കാമ്പയിന്‍ ‘തഅ്ദീബ് 2107’ബ്രോഷര്‍ പ്രകാശനം ചെയ്തു. ‘വലദും സ്വാലിഹും’ എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിനില്‍ വിദ്യാര്‍ത്ഥികളുടെ സര്‍വ്വോന്‍മുഖ വളര്‍ച്ചക്കാവശ്യമായ 30 ഓളം കര്‍മ്മ പദ്ധതികളാണ് കാംപയിന്‍ കാലയളവില്‍ നടക്കുന്നത്. മതപഠന രംഗം മധുരമാക്കി വിദ്യാര്‍ത്ഥികളുടെ മനസ്സ് കൂടുതല്‍ മദ്‌റസയുമായി അടുപ്പിക്കാനും,സമൂഹ നന്‍മക്കുതകുന്ന വിദ്യാര്‍ത്ഥികളായി വാര്‍ത്തെടുക്കാനുമാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്. മദ്‌റസ പി.ടി.എ പ്രസിഡന്റ് നാസര്‍ പരപ്പ എസ്.കെ.എസ്.ബി.വി സെക്രട്ടറി ഫായിസിന് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു. സ്വദര്‍ മുഅല്ലിം ഖലീല്‍ ഹസനി അദ്ധ്യക്ഷത വഹിച്ചു.ഖത്വീബ് അഹ്മദ് അനൂബ് അല്‍ഹാദി യോഗം ഉത്ഘാടനം ചെയ്തു.ഇബ്രാഹിം മൗലവി,അബ്ദുല്‍ കരീം മൗലവി,സഈദ് മൗലവി,ഷാജി പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories