വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേഡഡുക്ക: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ചുള്ളിയിലെ പരേതനായ കൃഷ്ണ- ഭാനുമതി ദമ്പതികളുടെ മകള്‍ കൃഷ്ണേന്ദു (15)വിനെയാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുറത്തുള്ള ബാത്റൂമിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു കൃഷ്ണേന്ദു. ഇതിനിടെ മാതാവ് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വിവരമറിഞ്ഞ് പരിസരവാസികളും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കൃഷ്ണേന്ദുവിനെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. കൊട്ടോടി ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണേന്ദു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന കൃഷ്ണേന്ദുവിന്റെ മരണം സഹപാഠികളെയും നാട്ടുകാരും ഒരുപോലെ ദു:ഖത്തിലാഴ്ത്തി. ഏക സഹോദരി കൃഷ്ണപ്രിയ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories