ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍; താലൂക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട് : ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ.) കാസര്‍കോട് താലൂക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് സതീശന്‍ എടവേളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, ജില്ലാ വൈസ് പ്രസിഡന്റ് ശങ്കര ബെള്ളിഗെ, മഞ്ചേശ്വര താലൂക്ക് പ്രസിഡന്റ് മുഹമ്മദ് കഞ്ചില തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി ഗഫൂര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories