സൗജന്യ രക്ത പരിശോധന ക്യാമ്പ് ആഗസ്റ്റ് 6 ന്

കുമ്പഡാജെ : ഇബാദ് തുപ്പക്കല്‍ യൂണിറ്റും കാസറഗോഡ് അല്‍ റാസി പാരമെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന ക്യാമ്പ് ആഗസ്റ്റ് 6 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ മര്‍പ്പനടുക്കയില്‍വെച്ച് നടക്കും. ഇബാദ് തുപ്പക്കല്‍ യൂണിറ്റിന്റെ കീഴില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ മൂലം ദിവസേന നിരവധി യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. ബ്ലഡ് ബാങ്കുകളില്‍ ആവശ്യമായ രക്തം ലഭിക്കാത്തത് മൂലം കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇബാദ് ഓണ്‍ലൈന്‍ ബ്ലഡ് ബാങ്കിന് തുടക്കം കുറിച്ചത്.

രക്ത ദാതാക്കളെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യിപ്പിച്ചു രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളെ ഹോസ്പിറ്റലില്‍ എത്തിക്കുക എന്നതാണ് ഇബാദ് ലക്ഷ്യമിടുന്നതെന്നും, സമൂഹത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇബാദ് ഓണ്‍ലൈന്‍ ബ്ലഡ് ബാങ്കിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇബാദ് തുപ്പക്കല്‍ ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്‍ പറഞ്ഞു

KCN

more recommended stories