കളഞ്ഞുകിട്ടിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ചു, മാധ്യമ പ്രവര്‍ത്തകന്‍ മാതൃകയായി

കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മാതൃകയായി. പുതിയകോട്ട മദന്‍ ആര്‍ക്കിഡ് പരിസരത്ത് നിന്നു വീണു കിട്ടിയ നിറയെ പണമുള്ള പേഴ്‌സ് റീയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തിരിച്ചേല്‍പ്പിച്ച് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനാണ് മാതൃകയായത്. പേഴ്‌സില്‍ ഉണ്ടായിരുന്ന റിയലിന്റെ പ്രിവിലേജ് കാര്‍ഡില്‍ നിന്ന് ഉടമയുടെ പേര് മനസിലാക്കിയ ശേഷം കമ്പ്യൂട്ടറില്‍ നിന്നു ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഉടമയായ പുതിയകോട്ട് മാര്‍ക്കറ്റിലെ തൃബിള്‍ കെ വെജിറ്റബിള്‍സ് ഉടമ കരുണാകരന്റെ മകന്‍ ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രത്തിന് സമീപത്തെ കലേഷിനെ കണ്ടെത്തുകയായിരുന്നു. പേഴ്‌സ് പിന്നീട് ഗോകുലം ഗ്രൂപ്പ് എ ജി എം പി സുരേഷ്, മെഡിക്കല്‍ റെപ്രസെന്ററ്റീവ് പി. മനോജ് എന്നീവരുടെ സാന്നിധ്യത്തില്‍ റീയല്‍ പിആര്‍ഒ എം നാരായണന്‍ കലേഷിന് കൈമാറി.

KCN

more recommended stories