കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷ സാഹചര്യത്തില്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ട്. സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും സര്‍വകക്ഷിയോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചരണത്തില്‍ ആശങ്കയുണ്ട്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നിക്ഷേപങ്ങളെയും വികസന പരിപാടികളെയും ബാധിക്കും. രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നും പിണറായി വ്യക്തമാക്കി. തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങളുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സര്‍വകക്ഷി യോഗത്തിന് മുന്നോടിയായ സമാധാനചര്‍ച്ചകള്‍ നടന്നിരുന്നു.

KCN

more recommended stories