ക്ലീന്‍ ചൗക്കി ഗ്രീന്‍ ചൗക്കി പദ്ധതിക്ക് തുടക്കമായി

ചൗക്കി: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിത കേരള മിഷന്‍ പദ്ധതി ഭാഗമായി ചൗക്കി ഗസ്സാം സ്‌പോര്‍ട്ടിങ് ക്ലബ്ബ് ക്ലീന്‍ ചൗക്കി, ഗ്രീന്‍ ചൗക്കി പദ്ധതിക്ക് തുടക്കമായി. വീടുകള്‍ കയറി മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനുള്ള ബോധവല്‍ക്കരണവും സര്‍വ്വെയും ആദ്യ ഘട്ടത്തില്‍ നടത്തും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കും. ബോധവല്‍ക്കരണ ജാഥ, വൃക്ഷതൈ നടല്‍, അടുക്കള തോട്ട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എസ് എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ അന്‍സാരി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ്, ജയറാം, സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ അനീസ്, സിനാന്‍, ഫര്‍ഹാന്‍, സൈഫുദ്ധീന്‍, മഹ്റൂഫ്, സഹല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories