പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷം കവര്‍ന്നവര്‍ പൊലീസ് പിടിയില്‍

ആലുവ: കെ.എസ്. ആര്‍.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷം രൂപ ലോക്കറോടെ കവര്‍ന്ന പ്രതികളെ ആലുവ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. ആലുവയിലും പരിസരത്തുമുള്ള നാലു യുവാക്കളാണ് പിടിയിലായത്. ആലുവ ദേശം കാലടി റോഡ് പുറമ്പോക്കില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും കണ്ടെടുത്തു. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്‍, മുഹമ്മദ് റയിസ്, സഹല്‍ എന്നിവരാണ് പിടിയിലായവര്‍. പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായമുള്ളവരാണ്. പമ്പില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കവര്‍ച്ചക്കാരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പമ്പിലെ കളക്ഷന്‍ പണം ഓഫീസിനകത്തെ ലോക്കറില്‍ സൂക്ഷിക്കുന്ന വിവരം സമീപവാസികളായ യുവാക്കള്‍ക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം അസൂത്രണം ചെയതതെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി പ്രഫുല ചന്ദ്രന്റ നേതൃത്വത്തില്‍ സി.ഐ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ സിവില്‍ പോലീസ് ഉദ്യേഗസ്ഥന്‍മാരായ ഇബ്രാഹിം കുട്ടി, സിജന്‍, നാദിര്‍ഷ, ബിജു, ഡിക്‌സന്‍, സജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

KCN

more recommended stories