കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് ; പി.എസ്. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും

കുമ്പള: സര്‍ഗ വസന്തത്തിന്റെ ഇശലുകള്‍ പെയ്തിറങ്ങുന്ന കലാ സാഹിത്യ മാമാങ്കത്തിന് ശനിയാഴ്ച തുടക്കമാവും. വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിഷോഷിപ്പിക്കുന്നതിനായി എസ്.എസ്.എഫ് നടത്തി വരുന്ന സാഹിത്യോത്സവിന്റെ 23ാമത് കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് ഉളുവാര്‍ താജുല്‍ ഉലമാ നഗരിയാണ് വേദിയാവുന്നത്. യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ വിജയിച്ച 500ഓളം പ്രതിഭകള്‍ ഏഴ് വേദികളിലായി 114 ഇനങ്ങളില്‍ മത്സരിക്കും.

രാവിലെ 10മണിക്ക് മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്ത് നടക്കും. ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാമില്‍ നിന്നും ഉളുവാര്‍ താജുല്‍ ഉലമാ നഗരിയിലേക്ക് പതാക ജാഥ നടക്കും. ശേഷം ഉളുവാര്‍ മഖാം സിയാറത്ത് നടക്കും.

തുടര്‍ന്ന് ഉച്ചക്ക് 2.30ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിം കടവ് പതാക ഉയര്‍ത്തും. എസ്.വൈ.എസ് കുമ്പള സോണ്‍ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമാവും. സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്ത ചിത്രകാരനും തുളു അക്കാദമി ചെയര്‍മാനുമായ പി.എസ് പുണിഞ്ചിത്തായ പരിപാടി ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍, അഷ്റഫ് സഅദി ആരിക്കാടി, അസീസ് സഖാഫി മച്ചമ്പാടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സിദ്ദീഖ് യു.എ, അബ്ദുല്‍ ഖാദര്‍ കല്ലായം, അബ്ദുല്‍ ഗഫൂര്‍ സഅദി, അബ്ബാസ് ഉളുവാര്‍ സംബന്ധിക്കും. തസ് ലീം കുന്നില്‍ സ്വാഗതവും മുനീര്‍ ഉളുവാര്‍ നന്ദിയും പറയും.
തുടര്‍ന്ന് 9 സെക്ടറുകളില്‍ നിന്ന് വിജയിച്ച പ്രതിഭകള്‍ മാറ്റുരക്കുന്ന കലാ മത്സരങ്ങള്‍ വിവിധ വേദികളില്‍ അരങ്ങേറും.

ആഗസ്ത് 13ന് വൈകിട്ട് 5മണിക്ക് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപന സമ്മേളനം ആരംഭിക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫര്‍ സി.എന്‍ അനുമോദന പ്രസംഗം നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും. ഉമര്‍ സഖാഫി കര്‍ന്നൂര്‍, മുഹമ്മദ് ഹാജി പേരാല്‍, ഹനീഫ് കെ.എ, ഹമീദ് എ.ആര്‍ സംബന്ധിക്കും. സുബൈര്‍ ബാഡൂര്‍ സ്വാഗതവും അഷ്റഫ് സഖാഫി ഉളുവാര്‍ നന്ദിയും പറയും.

KCN

more recommended stories