പീഡന ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പീഡനശ്രമത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ മത്തിപ്പറമ്പ് സ്വദേശി അന്‍സരായാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. പള്ളിക്കുനി ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജയെയാണ് ഇന്നലെ വീട്ടിനടുത്ത അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗം നടന്നോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍നിന്നും 250 മീറ്ററകലെ വെള്ളച്ചാലില്‍ പുതഞ്ഞ നിലയിലാണ് റീജയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയതിനൊപ്പം ശരീരത്ത് പരിക്കുകളും ഉണ്ടായിരുന്നു. കൈകള്‍ മാത്രം പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്തെത്തിയ പൊലീസ് കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് മുന്നോട്ട് നീങ്ങിയത്. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണത്തിലേക്ക് നയിച്ച പരിക്കുകള്‍ കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍സാരിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് റീജയുടെ ആഭരണം പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് ഇയാള്‍ റീജയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ ഇതും മുന്‍വൈരാഗ്യമാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

KCN

more recommended stories