ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ച് ചിങ്ങപ്പിറവി

പ്രതീക്ഷയുടെ പുതുവര്‍ഷപ്പുലരിയില്‍ മലയാളത്തിന്റെ വീട്ടുമുറ്റങ്ങളില്‍ ഇനി പൂക്കാലം. പ്രതീക്ഷിച്ച മഴയും വിളവും ലഭിച്ചതിന്റെ സന്തോഷത്തില്‍ വിളവെടുപ്പ് ഉത്സവങ്ങള്‍ക്ക് ഒരുങ്ങുകയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കര്‍ഷകകൂട്ടായ്മകള്‍. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി നാളെ കാസര്‍കോട് കാര്‍ഷിക ഘോഷയാത്ര സംഘടിപ്പിക്കും.

മലയാളികളുടെ പുതുവര്‍ഷപ്പിറവിയായ ചിങ്ങം ഒന്ന് വ്യാഴാഴ്ച ആഘോഷിക്കും. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള കര്‍ഷക ദിനാഘോഷം വ്യാഴാഴ്ച രാവിലെ 10ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടന ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ആധ്യക്ഷം വഹിക്കും. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.

KCN

more recommended stories