വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായി

ചെങ്കള :ചെങ്കള ചേരൂരില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായി. പുഴയില്‍ വീണതാണെന്നു സംശയിക്കുന്നു, ചേരൂര്‍ ചെറിയ വീട് ഹൗസില്‍ കബീറിന്റെയും റുക്‌സാനയുടെയും മൂന്ന് വയസ്സുകാരനായ മകന്‍ ശൈബാനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ കാണാതായത്. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല ഈ സാഹചര്യത്തിലാണ് കുട്ടി പുഴയില്‍ വീണതാവാമെന്ന സംശയമുയര്‍ന്നത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തി വരുന്നു.

KCN

more recommended stories