സിനാന്‍ വധം; കുറ്റം തെളിയിക്കാനായില്ല…, മൂന്ന് പേരെയും പെറുതെവിട്ടു

കാസര്‍േകാട് : പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസിലെ മൂന്ന് പേരെയും കോടതി വെറുതെ വിട്ടു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പേരെയും വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവാണ് കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ചത്.

കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറഞ്ഞത്. 2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍ഗോഡ് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.

KCN

more recommended stories