സി.കെ.യൂസഫ് ഹാജി അന്തരിച്ചു

പള്ളങ്കോട് : പി.ഡബ്‌ളിയു കോണ്‍ട്രാക്ക്ടറും ബിസിനസ്സുകാരനുമായ ചാല്‍ക്കര സി.കെ.യൂസഫ് ഹാജി (68) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
നസീമ, സുഹ്‌റ (ഭാര്യമാര്‍). നിയാസ് അലി, നാഫല്‍ ,നവാസ്, റഷീല, റംസീര്‍, തസ്ലീം പള്ളങ്കോട്, റുക്‌സാന, റുബീന (മക്കള്‍ ). അന്തു പള്ളങ്കോട്, ബഷീര്‍ മൊഗ്രാല്‍, ഇന്‍തിയാസ്, മൈമൂന, ബുഷ്‌റ, ഷബീന, ഹാരിസ, സുഫൈറ(മരുമക്കള്‍). ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് പള്ളങ്കോട് മുഹ്യ ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്‌റഫ് ഇട നീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, പള്ളങ്കോട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു.

KCN

more recommended stories