മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയി

കാസര്‍കോട്: കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതായി പരാതി. 15,000 രൂപ വില വരുന്ന ചെമ്പ് പാത്രങ്ങളാണ് മോഷണം പോയത്. 17ന് രാത്രിയിലും 18ന് രാവിലേയ്ക്കും ഇടയ്ക്കുള്ള സമയത്താണ് ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതെന്നാണ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച് മല്ലികാര്‍ജുന ക്ഷേത്ര ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാംഭവിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനം നടന്നുവരികയാണ്. അതുകൊണ്ടു തന്നെ പല സാധനങ്ങളും പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്.

KCN

more recommended stories