റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും വീണ്ടും 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് പുതുക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികള്‍. ദിലീപ് സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയില്‍ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

KCN

more recommended stories