മുളിയാര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017; ചെസ്സ് മത്സരം സംഘടിപ്പിച്ചു

ബോവിക്കാനം : മുളിയാര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2017 ചെസ്സ് മത്സരം മുളിയാര്‍ പുഞ്ചിരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മത്സരം പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി ഉദ്ഘാടനം ചെയ്തു. മസൂദ് ബോവിക്കാനം അദ്ധ്യക്ഷന്‍ വഹിച്ചു. കെ.ബി. മുഹമ്മദ് കുഞ്ഞി, ബി അഷ്‌റഫ്, ബി.സി. കുമാരന്‍, ചെസ്സ് അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് സുകുമാരന്‍, വൈ മൊയ്തീന്‍ കുഞ്ഞി, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ബി.കെ നിസാര്‍, ഹസൈനവാസ്, ബി മുഹമ്മദ് അഷ്‌റഫ്, ബി.കെ ഷാഫി എന്നിവര്‍ സംസാരിച്ചു. ഹസൈനവാസ് ബോവിക്കാനം ഒന്നാം സ്ഥാനവും, കിരണ്‍ കുമാര്‍ ബി.സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

KCN

more recommended stories