മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് : പരിശീലന പരിപാടി സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തുരില്‍ മീസില്‍സ് , റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് ഒക്‌ടോബര്‍ 3 മുതല്‍ 27 വരെ നടത്താന്‍ പഞ്ചായത്ത് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുളള 12538 കുട്ടികള്‍ക്കാണ് കുത്തിവെയ്പ്പ് നല്‍കുന്നത്. ഒമ്പത് മാസം മുതല്‍ പതിനഞ്ച് വയസ്സ് വരെയുളള 12538 കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 22 സ്‌കൂളൂകളിലും, 35 അങ്കണ്‍വാടികളിലുമായി മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പി.എച്ച്.എന്‍, എന്നിവരുടെ നേതൃത്വത്തില്‍ പത്ത് അംഗ മെഡിക്കല്‍ സംഘത്തെ പരിശീലനം നല്‍കി സജ്ജരാക്കിയിട്ടുണ്ട്.

അധ്യാപകര്‍, അങ്കണ്‍വാടി, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ക്കുളള പരിശീലനം പൂര്‍ത്തിയായി. 22 സ്‌കൂളുകളില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കണ ക്ലാസ്സില്‍ 7500 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. അങ്കണ്‍വാടികളില്‍ അമ്മമാര്‍ക്കായി ക്ലാസുകള്‍ നല്‍കി വരുന്നുണ്ട്. കുട്ടികളെ ബാധിക്കുന്ന മീസില്‍സ്, റുബല്ല എന്നീ രോഗങ്ങളെ രാജ്യത്ത് നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ലക്ഷ്യം. ബാലാവകാശ നിയമപ്രകാരം പ്രതിരോധ കുത്തിവെയ്പ്പ് കുട്ടികളുടെ അവകാശമാണെന്ന് യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ നാസ്മിന്‍ ജെ നസീര്‍, ഡോ: സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, പി.എച്ച്.എന്‍. എം വത്സല, വിവിധ സ്‌കൂളൂകളിലെ നോഡല്‍ അധ്യാപകരായ ഖാലിദ് പി.എം, ഹൈദരാലി എം.എ, അനിത കുമാരി വി, പ്രിയ സി.പി, നളിനി പി, ശബാന, ആയിഷ, ശാരദ, ലളിത, അച്ചുതന്‍, ഗണേഷ്, സാജി കെ.പി, സുമതി എം. മൊയ്തീന്‍ കുഞ്ഞി, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, ആശ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ജയറാം സ്വാഗതവും, എ പി സുന്ദരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories