അഞ്ചു സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ വിദര്‍ഭയില നിന്നുള്ള നേതാവ് ബന്‍വാരിലാല്‍ പുരോഹിതിനെ തമിഴ്‌നാട്ടിലെ പുതിയ ഗവര്‍ണറായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുകയായിരുന്നു.

പുരോഹിത് നിലവില്‍ അസം ഗവര്‍ണറാണ്. പുരോഹിതിന് പകരം നിലവില്‍ ആന്‍ഡമാന്‍ നികോബാര്‍ദ്വീപുകളുടെ ഗവര്‍ണറായ ജഗ്ദീഷ് മുഖി അസം ഗവര്‍ണറാകും. പഞ്ചാബില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ജഗ്ദീഷ് മുഖി. 1997ല്‍ ഏറ്റവും മികച്ച പ്ലാനിങ് മിനിസ്റ്റര്‍ക്കുള്ള അവാര്‍ഡും 2002ല്‍ മികച്ച എം.എല്‍.എക്കുള്ള അവാര്‍ഡും മുഖി നേടിയിട്ടുണ്ട്.

അരുണാചല്‍ പ്രദേശ് ഗവര്‍ണറായി എന്‍. എസ്.ജി കമാന്‍ഡറായിരുന്ന ബ്രിഗേഡിയര്‍ ഡോ. ബി.ഡി മിശ്രയെയും 1990 ല്‍ കേന്ദ്ര പാര്‍ലിമന്റെറി കാര്യ ടൂറിസം വകുപ്പ് സഹമന്ത്രിയായിരുന്ന സത്യപാല്‍ മാലിക്കിനെ ബിഹാറിലും, മേഘാലയ ഗവര്‍ണറായി ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമായിരുന്ന ബി.ജെ.പി നേതാവ് ഗംഗ പ്രസാദ് എന്നിവരെയും രാഷ്ട്രപതി നിയമിച്ചു.

KCN

more recommended stories