റൂബല്ല വാക്‌സിനേഷന്‍ പരിപാടി വിജയിപ്പിക്കും – ഐ എം എ

കാസര്‍കോട് : യുണൈറ്റഡ് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കാസര്‍കോട് ഘടകത്തിന്റെ ജനറല്‍ബോഡി യോഗം ചേര്‍ന്നു. കേരള സര്‍ക്കാരിന്റെ റൂബല്ല വാക്‌സിനേഷന്‍ പരിപാടി വിജയിപ്പിക്കുവാന്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു. ഡോ. മഞ്ചുനാഥ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ചുനാഥ്‌സ വൃക്ക രോഗ സംബന്ധമായ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു.

പ്രസിഡന്റായി ഡോ. അബ്ദുല്‍ സത്താര്‍, സെക്രട്ടറിയായി ഡോ. കെ. വെങ്കിട്ട തേജസ്വി, ട്രഷററായി ഡോ. നൗഫലിനെയും തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ ഡോ. സത്യനാഥ് എം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍ – വൈസ് പ്രസിഡന്റ് ഡോ. സൂരജ്, ഡോ. നാരായണ പ്രദീപ്, ജോയിന്റ് സെക്രട്ടറി ഡോ. വെങ്കിട്ടഗിരി, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ. ഗണേഷ് മയ്യ.

സ്ഥാനാരോഹണ ചടങ്ങ് വിപുലമായ പരിപാടികളോടെ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ അവസാനവാരം നടത്തും. ഐ എം എ സംസ്ഥാന പ്രസിഡന്റും ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ ഡോ. പ്രദീപ് കുമാര്‍ വി ജി സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.

KCN

more recommended stories