ബേവിഞ്ച വളവില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു

കാസര്‍കോട്: ബേവിഞ്ചയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതിനു പിന്നാലെ കാറും മറ്റൊരു ടാങ്കറും കൂട്ടിയിടിച്ചത് ദേശീയപാതയില്‍ ഗതാഗതഗ തടസ്സമുണ്ടാക്കി. ശനിയാഴ്ച വൈകീട്ടോടെ ബേവിഞ്ച അപകടവളവിലാണ് സംഭവം. എറണാകുളത്ത് കെമിക്കല്‍ ഇറക്കിവരികയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടമുണ്ടായതോടെ ഇതിന് പിന്നാലെ വന്ന ഒരു കാറും മറ്റൊരു ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇന്ധനം ഇറക്കിവരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ജീവനക്കാരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു.

വിദ്യാനഗര്‍ എസ്ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഗതാഗത തടസം നീക്കി.

KCN

more recommended stories