സി.പി.ഐ.(എം)ന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: സംഘ്പരിവാര്‍-ബി.ജെ.പി ഭീകരതയ്ക്കും, കുപ്രചരണങ്ങള്‍ക്കുമെതിരെ സി.പി.ഐ.(എം)ന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് കാസര്‍കോട് എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ പി രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, കെ.എ. മുഹമ്മദ് ഹനീഫ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. പഴയ ബസ്റ്റാന്റ് പരിസരത്തു നിന്ന് ബഹുജന പ്രകടനം നടന്നു. കൂട്ടായ്മയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

KCN

more recommended stories