കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. കരസേനയ്‌ക്കൊപ്പം പരിശീലനത്തിനെത്തിയ രണ്ട് എയര്‍ഫോഴ്‌സ് കമാന്‍ഡോകളാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെയും വധിച്ചു. എട്ടോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തവേ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

KCN

more recommended stories