വീട്ടില്‍ സൂക്ഷിച്ച 25000 പാക്കറ്റ് പാന്‍മസാല പിടികൂടി

ചെര്‍ക്കള : ചെര്‍ക്കളയില്‍ മില്‍മ ബൂത്ത് നടത്തുന്ന കെട്ടുംകല്ലിലെ ബി മൊയ്തു (35) വിന്റെ വീട്ടില്‍ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റില്‍ 5 ലക്ഷ വിലമതിക്കുന്ന 25000 പാക്കറ്റ് പാന്‍മസാലയും സിഗററ്റും പിടികൂടിയത്. വീടിന്റെ വര്‍ക്ക് ഏരിയയിലും ബാത്ത്‌റൂമിലുമായി പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന നിരോധിത പാന്‍മസാലകള്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 1 മണിക്ക് നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മൊയ്തുവിനെ പിടികൂടിയത്. മൊയ്തുവും സഹോദരന്‍ അബ്ദുല്‍ ഹക്കീം 6 ഓളം കേസില്‍ പ്രതികളാണെന്ന് തെളിഞ്ഞുട്ടുണ്ട്. ചെര്‍ക്കളയില്‍ തിങ്ങിപ്പാര്‍ക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണെന്ന് മൊയ്തു പോലീസിനോട് പറഞ്ഞു. പത്ത് രൂപയുടെ പാക്കറ്റിന് 60 രൂപയാണ് ഇവരില്‍ നിന്നും ഈടാക്കുന്നത്. പരിശോധനയ്ക്ക് സി ഐയോടൊപ്പം വിദ്യാനഗര്‍ എസ് ഐമാരായ അമ്പാടി, എം വി ശ്രീദാസ്, എ എസ് ഐ സുമേഷ് ബാബു, സി പി ഒമാരായ പ്രസാദ്, പ്രമോദ്, ഗിരീഷ്, മുഹമ്മദ്, ബാലകൃഷ്ണന്‍ സക്കറിയ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories