നലിപുഗ കല്‍പുഗ; പത്ത് ദിവസ ക്യാമ്പ് സംഘടിപ്പിച്ചു

ബദിയടുക്ക : പെരിയ കേരള കേന്ദ്രീയ വിശ്വവിദ്യാലയത്തിലെ സാമൂഹ്യ പഠന വിഭാഗം പെര്‍ഡാല കൊറഗ കോളനിയില്‍ നടത്തുന്ന ‘നലിപുഗ കല്‍പുഗ’ എന്ന പത്ത് ദിവസ ശിബിരത്തില്‍ നടന്ന ‘മാധ്യമവും മാധ്യമ ഫോട്ടോഗ്രാഫിയും’എന്ന വിഷയത്തെപറ്റി ശിബിരത്തില്‍ പങ്കെടുത്തവരുമായുള്ള സംവാദത്തില്‍ പത്രങ്ങളില്‍ അക്ഷരങ്ങളേക്കാള്‍ വേഗത്തില്‍ വാര്‍ത്തകള്‍ മനസ്സിലാക്കുന്നതിന് ഫോട്ടോകള്‍ സഹായിക്കുന്നുവെന്നും ഫോട്ടോഗ്രാഫി പത്രത്തിന്റെ നട്ടെല്ലാണെന്നും മാധ്യമ ഫോട്ടോഗ്രാഫര്‍ ആയ അഖിലേഷ് നഗുമുഗവും നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പത്രങ്ങള്‍ മഹത്തായ പങ്ക് വഹിക്കുന്നുവെന്നും പൊതുജനങ്ങള്‍ക്ക് അനിവാര്യവും അത്യാവശ്യവുമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള അധികാര വര്‍ഗ്ഗത്തിന്റെ മുമ്പില്‍ ആവിഷ്‌ക്കരിക്കുന്ന സമൂഹ മാധ്യമങ്ങളുടെ ജനങ്ങളോടുള്ള ശ്രദ്ധ ജനാധിപത്യ രാജ്യത്തിന്റെ നാഴികകല്ലാണെന്നും പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് പൊയ്യലും പറഞ്ഞു. ക്യമ്പ് ഓഫീസര്‍ ഡോ. ലക്ഷ്മി.ജി, അസി.പ്രൊ. രഞ്ചിത് പിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോഗ്രാഫി പത്രത്തിന്റെ നട്ടെല്ല്. ഒരു പത്രത്തില്‍ അക്ഷരങ്ങളേക്കാള്‍ വേഗത്തില്‍ വാര്‍ത്തകള്‍ മനസ്സിലാക്കുന്നതിന് ഫോട്ടോകള്‍ സഹായിക്കുന്നു. പക്ഷെ ഫോട്ടോയുടേയും വായിക്കുന്ന അഥവാ നോക്കുന്നയാളുടെ മനോഭാവവും ഒരു ഫോട്ടോ നോക്കി മനസ്സിലാക്കുന്ന രീതി വേറെവേറെയായതിനാല്‍ ചില അവസരങ്ങളില്‍ അത് ചര്‍ച്ചകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പത്രത്തിന്റെ ജീവനായ ചിത്രങ്ങള്‍ പത്രം ആകര്‍ഷകമാക്കുന്നു.അതുപോലെ വായനക്കാരെ അതിലേയ്ക്ക് അടുപ്പിക്കുന്നു.

KCN

more recommended stories