വിരമിക്കാനൊരുങ്ങി ആശിഷ് നെഹ്റ

ദില്ലി: ന്യൂസിലാന്‍ഡിനെതിരെയുള്ള ട്വന്റി-ട്വന്റി മത്സരത്തിനുശേഷം ആശിഷ് നെഹ്റ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. നവംബര്‍ ആറിന് ഫിറോസ് ഷാ കോട്ലയില്‍ വച്ച് നടക്കുന്ന ആദ്യ ട്വന്റി-ട്വന്റിക്കുശേമാണ് നെഹ്റ വിരമിക്കുക.

2018ല്‍ ട്വന്റി-ട്വന്റി ലോകകപ്പ് നടക്കാനിരിക്കെയാണ് നെഹ്റയുടെ അപ്രതീക്ഷിത തീരുമാനം. ഭാവിയിലേക്ക് ജൂനിയര്‍ കളിക്കാരെ തിരഞ്ഞെടുക്കണമെന്നായിരുന്നു നെഹ്റയുടെ പക്ഷം. പരിശീലകനെയും ക്യാപ്റ്റനെയും നെഹ്റ തന്റെ തീരുമാനം അറിയിച്ചതായാണ് വിവരം. ഇതോടെ വരാനിരിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും നെഹ്റ കളിക്കില്ല.

KCN

more recommended stories