സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി.ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ആദ്യം സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

അതേ സമയം, സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിയെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ബുധനാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. വാര്‍ത്ത സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചിരുന്നില്ല. ഇതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

KCN

more recommended stories