399 രൂപയുടെ റിചാര്‍ജിന് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് ജിയോ

ന്യൂഡല്‍ഹി : 399 രൂപക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 50 രൂപ മൂല്യമുള്ള എട്ട് വൗച്ചറുകളാണ് റിലയന്‍സ് നല്‍കുന്നത്. ഈ വൗച്ചറുകള്‍ പിന്നീടുള്ള റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാം. നവംബര്‍ 15 മുതല്‍ ഈ വൗച്ചറുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. ഒക്‌ടോബര്‍ 12 മുതല്‍ 18 വരെയാണ് ഓഫര്‍ ലഭ്യമാകുക. ഒക്‌ടോബര്‍ 19ന് പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.

എയര്‍ടെല്ലുമായി കടുത്ത മല്‍സരം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 1399 രൂപക്ക് വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

KCN

more recommended stories