ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് രതീഷന്‍ മാഷിനെ ആദരിച്ചു

ബദിയടുക്ക: ഈ വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ രതീഷന്‍ മാഷിനെ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മറ്റിയുടെ വിഷന്‍ 18 ന്റെ ഭാഗമായുള്ള നൂറ് ഇന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദരിച്ചു. നെല്ലിക്കട്ട പി.ബി.എം. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ നിസാം ബോവിക്കാനം ഉല്‍ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു.പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ ഉദയന്‍ കുണ്ടുകുഴി ഉപഹാരം സമര്‍പ്പിച്ചു. വിഷന്‍ -18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം ,അബ്ദു റസാഖ് അര്‍ഷദി കുമ്പഡാജ, ഖലീല്‍ ദാരിമി ബെളിഞ്ചം, ഹമീദ് ഖാസിമി പൈക്ക, ഹുസൈന്‍ ഹാജി ബേര്‍ക്ക, മൂസ മൗലവി ഉബ്രങ്കള, ഹനീഫ് കരിങ്ങപ്പള്ളം, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ജാഫര്‍ മൗലവി മീലാദ് നഗര്‍, അന്‍വര്‍ തുപ്പക്കല്‍, ബി.കെ. ബഷീര്‍ പൈക്ക, അശ്‌റഫ് മൗലവി പരപ്പ, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories