ഫ്‌ളക്‌സ് ബോര്‍ഡുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും ബാനറുകളും നീക്കം ചെയ്തു

കാസര്‍കോട് : നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും ബാനറുകളും സി ഐ എ അബ്ദുല്‍ റഹ്്മാന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ഇന്ന് വൈകീട്ട് 4.30 മണിയോടെ കറന്തക്കാട്, പുതിയ ബസ് സ്റ്റാന്റ്, അമൈ കോളനി, പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍, ചെമ്മനാട്, പരവനടുക്കം, ദേളി എന്നിവിടങ്ങിലാണ് അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പതാകകളും ബാനറുകളുമാണ് നീക്കം ചെയ്തത്. ടുണ്‍ പ്രിന്‍സിപള്‍ എസ് ഐ പി അജിത് കുമാര്‍, എസ് മാരായ നാരായണന്‍ കെ വി, റൗഫ്, എ എസ് ഐ മാരായ സി പ്രദീപ് കുമാര്‍, മോഹനന്‍, മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories