റെഡ് ആര്‍മി വാട്‌സആപ്പ് ഗ്രൂപ്പ്; വാര്‍ഷികം ആഘോഷിച്ചു

കള്ളാര്‍ : കാരുണ്യ പ്രവര്‍ത്തന രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന റെഡ് ആര്‍മി വാട്‌സആപ്പ് ഗ്രൂപ്പ് കള്ളാര്‍ രണ്ടു വര്‍ഷം തികച്ചതിന്റെ ആഘോഷവും തുടര്‍ന്ന് മൂന്നാം വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയതായി കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി ചുള്ളിയോടി അറിയിച്ചു. സേവന രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച റെഡ് ആര്‍മി വാട്‌സആപ്പ് ഗ്രൂപ്പിന് നാട്ടുകാരില്‍ നിന്നും പ്രവാസികളില്‍ നിന്നും ഒരുപാടു ആശംസകളാണ് ലഭിച്ചത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക് എല്ലാ വിധ സഹകരണവും വാഗ്ദാനം ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച കള്ളാര്‍ നിവാസികളെയും അതിലുപരി എല്ലാ പിന്തുണയും തന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക് ശക്തി പകരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കള്ളാര്‍ ലോക്കല്‍ കമ്മിറ്റിയോടുള്ള നന്ദിയും കടപ്പാടും പ്രവാസ മേഖലയില്‍ നിന്നും റെഡ് ആര്‍മി വാട്‌സആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് ഹനീഫ ബോവിക്കാനം, വൈസ് പ്രസിഡന്റ് അഷ്റഫ് പി കെ, സെക്രട്ടറി ശറഫുദ്ധീന്‍ പെരുമ്പള്ളി എന്നിവര്‍ അറിയിച്ചു.

KCN

more recommended stories