സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ രാജികാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് നിയമകാര്യ മന്ത്രാലയത്തിന് അദ്ദേഹം കൈമാറി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യമറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും കുടുംബവുമായി ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും രഞ്ജിത്ത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ 2014ലാണ് എന്‍.ഡി.എ സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുന്‍ഗാമി മോഹന്‍ പരാസരന്‍ രാജിവെച്ച ഒഴവിലായിരുന്നു നിയമനം. മൂന്നു വര്‍ഷത്തിന് ശേഷം 2017ല്‍ രഞ്ജിത്ത് കുമാറിന് കാലാവധി മോദി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കം നിരവധി േകസുകളില്‍ ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിട്ടുണ്ട്. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതിന് പിന്നാലെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകുള്‍ റോഹ്തകി സേവനം അവസാനിപ്പിച്ചിരുന്നു.

KCN

more recommended stories