ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍; സമര പ്രചരണ ജാഥയ്ക്ക് തുടക്കമായി

കാസര്‍കോട് : ഉച്ചഭാഷിണിയെ ഒരു മാധ്യമമായി അംഗീകരിച്ച് ഈ മേഖലയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുക, ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുവാദം സംഘാടകരുടെ പേരില്‍ മാത്രം നല്‍കുക, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടാകുന്ന പക്ഷം അവരെ മാത്രം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുക, ഓണ്‍ലൈനായി മൈക്ക് സാങ്ഷന്‍ നല്‍കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല സമര പ്രചരണ ജാഥയ്ക്ക് കാസര്‍കോട്ട് തുടക്കമായി. ഒക്ടോബര്‍ 31 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ സമര പ്രചരണ ജാഥയ്ക്ക് സമാപനമാകും.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സമര പ്രചരണ ജാഥ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷ്ണലിന് പതാക കൈമാറി കാസര്‍കോട് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഘം മജീദ് അദ്ധ്യക്ഷത വഹിച്ചു. പി എം എച്ച് ഇക്ബാല്‍ ആമുഖ പ്രഭാഷണം നടത്തി. റഹീം കുഴിപ്പുറം, റോബര്‍ട്ട് മാത്യൂ, എം ആര്‍ രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാ സെക്രട്ടറി മന്‍സൂര്‍ കുരിക്കള്‍ സ്വാഗതവും ജില്ലാ സെക്രട്ടറി അസീസ് നന്ദിയും പറഞ്ഞു.

KCN

more recommended stories