ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപ്പിടിച്ചു

ദില്ലി : ദില്ലിയില്‍ നിന്നും ഇന്‍ഡോറിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍വെച്ച് യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപ്പിടിച്ചു. 120 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ പുക പടര്‍ന്നത് യാത്രക്കാരില്‍ പേടി പടര്‍ത്തിയെങ്കിലും ഫോണ്‍ വെള്ളത്തിലിട്ട് ഉദ്യോഗസ്ഥര്‍ തീയ്യണയ്ക്കുകയായിരുന്നു. ദില്ലി സ്വദേശിയായ അര്‍പിത ദാലിന്റെ സാംസങ് ജെ-7 മൊബൈല്‍ ഫോണിനായിരുന്നു തീപ്പിടിച്ചത്. സീറ്റിനടിയിലെ ഹാന്‍ബാഗിലായിരുന്നു ഫോണ്‍ സൂക്ഷിച്ചത്. വിമാനം പൊങ്ങി പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ സീറ്റിന്റെ അടിയില്‍ നിന്നും മണം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പെണ്‍കുട്ടി എയര്‍ഹോസ്റ്റസിനെ വിവരമറിയിച്ചു. അര്‍പിത വിളിച്ചപ്പോള്‍ തന്നെ തീയ്യണക്കാനുള്ള ഉപകരണവുമായി എയര്‍ഹോസ്റ്റസ് എത്തിയെങ്കിലും അത് പ്രവര്‍ത്തിച്ചില്ലെന്ന് അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ പറഞ്ഞു. തുടര്‍ന്നാണ് ഫോണ്‍ വെള്ളത്തിലിട്ട് തീയ്യണക്കേണ്ടി വന്നത്. വിമാനത്തില്‍ അഗ്‌നിശമന ഉപകരണം പ്രവര്‍ത്തിക്കാത്തിനെക്കുറിച്ച് വീട്ടില്‍ എത്തിയ ഉടന്‍ അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അര്‍പിതയും അതുലും പറഞ്ഞു.

KCN

more recommended stories