സര്‍ക്കാറുകള്‍ക്കെതിരെ കയ്യൊപ്പിന് തുടക്കമായി

പള്ളിക്കര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന കയ്യൊപ്പ് പരിപാടിയുടെ യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് ഉദ്ഘാടനം ഡി..സി സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ നിര്‍വ്വഹിച്ചു. യു.ഡി.എഫ്. പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, അഡ്വ: ശീജിത്ത് മാടക്കല്‍, ബഷീര്‍ പൂച്ചക്കാട്, എ.എം.അബ്ദുള്‍ ഖാദര്‍, മാഹിന്‍ പൂച്ചക്കാട്, അന്‍വര്‍ മാങ്ങാട് ,രവീന്ദ്രന്‍ കരിച്ചേരി, ചന്തുക്കുട്ടി പൊഴുതാല, രത്‌നാകരന്‍ നമ്പ്യാര്‍, കണ്ണന്‍ കരുവാക്കോട്, ജയരാജന്‍ സി.എച്ച്.രാഘവന്‍, മാധവ ബേക്കല്‍, കെ.രാമചന്ദ്രന്‍ നായര്‍, എം.കുഞ്ഞിരാമന്‍, പി.കെ.പവിത്രന്‍ തുടക്കിയവര്‍ സംസാരിച്ചു.

KCN

more recommended stories