കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മൃതശരീരം സംസ്‌കരിച്ചു

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരിയുടെ മൃതശരീരം സംസ്‌ക്കരിച്ചു. മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഗൗരിയുടെ മരണത്തില്‍ സ്‌കൂളിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ജന പ്രതിനധികള്‍ ആവശ്യപ്പെട്ടു. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷമാണ് മൃതദേഹം കൊല്ലത്തെ വസതിയില്‍ എത്തിച്ചത്. സഹപാടികളും നാട്ടുകാരുമടക്കം നൂറ് കണക്കിനാളുകള്‍ ഗൗരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രമചന്ദ്രന്‍ എംപിയും വിജയന്‍ പിള്ള എംഎല്‍എ യും ആവശ്യപ്പെട്ടു. ഗൗരിയുടെ മരണത്തില്‍ ട്രിനിറ്റി ലിസിയം മാനേജ്മെന്റിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപികമാരെ പുറത്താക്കാതെ ട്രിനിറ്റി സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു.

KCN

more recommended stories