ഭൂമി കൈയ്യേറ്റം; മുഖ്യമന്ത്രി നിയമോപദേശം തേടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നിയമോപദേശം തേടി . എജിയില്‍ നിന്നാണ് നിയമോപദേശം തേടിയത്. ഇന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 15മിനിറ്റ് നീണ്ടുനിന്നു. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല. റിപ്പോര്‍ട്ടില്‍ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

അതിനിടെ റവന്യൂ മന്ത്രിയുടെ നിലപാട് മറികടന്ന് അഡീ.ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍. കൂടുതല്‍ നിയമോപദേശം വേണമെന്ന് റവന്യൂവകുപ്പ് സെക്രട്ടറി . നികത്തിയ ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോ എന്ന് പരിശോധിക്കണം. ഉപഗ്രഹ ചിത്രങ്ങള്‍ വെച്ച് കൂടുതല്‍ പരിശോധിക്കണമെന്നും പി.എച്ച്. കുര്യന്‍ . നിലപാട് പി.എച്ച്.കുര്യന്‍ റവന്യുമന്ത്രിയെ അറിയിച്ചു.

KCN

more recommended stories